കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ദിവസങ്ങളായി ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. നബാല്‍ ഹദ എന്ന കുടിവെള്ള കമ്പനിയില്‍ ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ മഞ്ചക്കാട് സ്വദേശി കോപ്പിലാന്‍ മുജീബുറഹ്മാന്‍ (37) 15 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്.

ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ പൊലീസാണ് ജിദ്ദ സുലൈമാനിയ ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്നലെ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: കുഞ്ഞാലന്‍കുട്ടി, മാതാവ്: ഫാത്തിമ കുട്ടി.

Comments are closed.