തമിഴ്നാട്ടില്‍ മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി

ചെന്നൈ: തമിഴ്നാട്ടിലെ നാഗപ്പട്ടണത്ത് മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച വ്യവസായിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയതു. വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളാണ് മകന്‍ മുകേഷ് കണ്ണന്റെ കാമുകിയെ പീഡിപ്പിച്ചത്. യുവതിയും മുകേഷും ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ്.

കൂടാതെ ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിയും ചെയ്തിരുന്നു. എന്നാല്‍ പലവട്ടം യുവതിയുമായുള്ള മുകേഷിന്റെ ബന്ധം നിത്യാനന്ദം വിലക്കിയിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ നിത്യാനന്ദം 20കാരിയായ മുകേഷിന്റെ കാമുകിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വീട്ടിലെത്തിയ ഉടന്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി.

പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. രണ്ട് ദിവസം തടവിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് യുവതിയെ നിത്യാനന്ദം മാറ്റി. ഇതിനിടെ സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Comments are closed.