ഇഗ്നീസ് ഫെയ്സ്ലിഫ്റ്റ് ഫെബ്രുവരി 7-ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി സുസൂക്കി
ഇഗ്നീസ് ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും എന്ന് മാരുതി സുസൂക്കി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തെ അവതരിപ്പിക്കുന്ന തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
നടക്കാനിരിക്കുന്ന് ഓട്ടോ എക്സ്പോയില്‍ ഫെബ്രുവരി 7-ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പോയ വര്‍ഷം വാഹനത്തിന്റെ ഒരു ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മാരുതി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ പുതിയ പതിപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓട്ടോ എക്സ്പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുപിടി മാറ്റങ്ങള്‍ക്ക് ഒപ്പം ബിഎസ് VI എഞ്ചിന് നിലവാരത്തോടെയാകും പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്.
പ്രധാനമായും മുന്‍വശത്താണ് മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ പ്രധാനം മുന്നിലെ ഗ്രില്ല് തന്നെയാണ്. മാരുതിയുടെ ഏറ്റവും പുതിയ വാഹനമായ എസ്-പ്രെസ്സോയിലാണ് ഈ ഗ്രില്ല് അവസാനമായി കണ്ടിരിക്കുന്നത്. ജീപ്പ് കോമ്പസ്, നിലവില്‍ വിപണിയില്‍ ഉള്ള മഹീന്ദ്ര സ്കോര്‍പിയോ മോഡലുകളില്‍ എല്ലാം ഇതിനോട് സാമ്യമുള്ള ഗ്രില്ലുകള്‍ കാണാന്‍ സാധിക്കും.
പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. അതോടൊപ്പം തന്നെ പുതിയ നിറങ്ങളിലും 2020 ഇഗ്നീസ് വിപണിയില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അകത്തളത്തിലെ മാറ്റങ്ങള്‍ വ്യക്തമല്ലെങ്കിലും, ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്. മറ്റൊരു പ്രധാന മാറ്റം ബിഎസ് VI എഞ്ചിനില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നതാണ്.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് തന്നെയാകും ബിഎസ് VI നിലവാരത്തില്‍ അവതരിപ്പിക്കുക. സ്വിഫ്റ്റില്‍ കണ്ടിരിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന് തന്നെയായിരിക്കും ഇത്. ഈ എഞ്ചിന് 83 bhp കരുത്തും 113 Nm torque സൃഷ്ടിക്കും.
അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്. ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം മാരുതി പ്രീമിയം ഡീലര്‍ഷിപ്പ് നെക്സയിലൂടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണിത്.
ടോള്‍ ബോയ് ഹാച്ച് സ്റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ രൂപത്തിലാണ് ഇഗ്നീസ് വിപണിയില്‍ എത്തുന്നത്. മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്സിനെ പിന്‍വലിച്ചശേഷമാണ് ഇഗ്നീസിനിനെ കമ്പനി വിപണയില്‍ എത്തിക്കുന്നത്.
4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്. റൂഫ് റെയില്‍ നല്‍കിയതാണ് പുതിയ ഇഗ്നീസിന് രൂപത്തിലുള്ള പ്രധാന മാറ്റം. ഉയര്‍ന്ന വേരിയന്റുകളായ സീറ്റ, ആല്‍ഫ എന്നിവയിലാണ് ഇതുള്ളത്.
Comments are closed.