ശബരിമല കേസ് : അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിക്കാന്‍ പോലും കോടതിക്ക് അധികാരമില്ലെന്ന് ഫാലി എസ്. നരിമാന്
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിക്കാന്‍ പോലും കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന് രംഗത്തെത്തി. കൂടാതെ നിയമ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും നരിമാന് പറഞ്ഞു. തുടര്‍ന്ന് നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്വിയും രാകേഷ് ദ്വിവേദിയും പിന്തുണച്ചിരുന്നു.
എന്നാല്‍ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒമ്പതംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതിനാല്‍ ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കൂ. അതേസമയം സമാനമായ വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ രംഗത്തെത്തിയിരുന്നു.
Comments are closed.