ജുപ്പിറ്റര്‍ ബിഎസ്-VI ബേസ് പതിപ്പുമായി ടിവിഎസ്
ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സ്കൂട്ടറായ ജുപ്പിറ്ററിന്റെ പുതിയ ബേസ് മോഡൽ വിപണിയിൽ എത്തിച്ചു.
ടിവിഎസ് ജുപ്പിറ്റർ ബിഎസ്-VI ബേസ് പതിപ്പിന് 61,449 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം സ്കൂട്ടറിന്റെ ഉയർന്ന മോഡലായ ക്ലാസിക്ക് പതിപ്പിന് 67,911 രൂപയാണ് വില വരുന്നത്.
കൂടാതെ ഈ ഓട്ടോമാറ്റിക് സ്കൂട്ടറിന്റെ പ്രീമിയം വകഭേദമായ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ബിഎസ്-VI വരും ദിവസങ്ങളിൽ വിപണിയിൽ എത്തും. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയോടെ എത്തുന്ന സ്കൂട്ടറിന് 71,500 രൂപയായിരിക്കും എക്സ്ഷോറൂം വില.
പുതിയ മോഡലുകൾ ടിവിഎസ് വിപണിയിൽ എത്തിക്കുന്നതോടെ ഹോണ്ടയുടെ ആക്ടിവ 6G-യുടെ വിൽപ്പനയെ ബാധിക്കാൻ സാധ്യതയുണ്ട്. രണ്ട് സ്കൂട്ടറുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നിരവധി ഫീച്ചറുകൾ ജുപ്പിറ്ററിൽ ഇടംപിടിക്കുന്നതിനൊപ്പം ആക്ടിവ 6G-യെക്കാൾ 2,500 രൂപ കുറവുമാണ് എന്നത് ശ്രദ്ധേയമാണ്.
പരിഷ്ക്കരിച്ച ബിഎസ്-VI എഞ്ചിനു പുറമെ ചില സുപ്രധാന മാറ്റങ്ങളും ടിവിഎസ് ജുപ്പിറ്ററിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ വലിയ ഇന്ധന ടാങ്ക്, എൽഇഡി ഹെഡ്ലാമ്പ്, ടെയിൽ ലാമ്പ് എന്നിവ ഉൾപ്പെടുന്നു.
പുതിയ ബിഎസ്-VI നവീകരണത്തിൽ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയ്ക്കായി പഴയ സ്കൂട്ടറിന്റെ കാർബ്യൂറേറ്റർ സജ്ജീകരണം ടിവിഎസ് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ കമ്പനി ഓപ്ഷണലായി അപ്പാച്ചെ RTR 160-ൽ ഇത് അവതരിപ്പിച്ചിരുന്നു.
കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് എല്ലാ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. കൂടാതെ, സ്കൂട്ടറിന് കമ്പനിയുടെ ഇക്കോ ത്രസ്റ്റ് സാങ്കേതികവിദ്യയും ലഭിക്കുന്നു. ഇത് ബിഎസ്-IV നെ അപേക്ഷിച്ച് 15 ശതമാനം വരെ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
നവീകരിച്ച ബിഎസ്-VI ടിവിഎസ് ജുപ്പിറ്ററിൽ 110 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 7.4 bhp കരുത്തിൽ 8 Nm torque ഉത്പാദിപ്പിക്കും. എഞ്ചിൻ ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പഴയ ബിഎസ്-IV കാർബ്യൂറേറ്റർ പതിപ്പ് പരമാവധി 7.9 bhp യിൽ 8.4 Nm torque ആണ് നൽകിയിരുന്നത്.
ജുപ്പിറ്റർ, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നീ മോഡലുകൾക്കു ശേഷം ബിഎസ്-VI എഞ്ചിന് ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമായ അപ്പാച്ചെ RR310 നെ ടിവിഎസ് പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകള്‍ക്ക് ഒപ്പം ഡ്യുവല്‍ടോണ്‍ നിറവും പുതിയ പതിപ്പിന്റെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയ മോഡലിന്റെ ശ്രദ്ധാകേന്ദ്രമാണ്. ഇത് റൈഡറിന് സ്പീഡ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ABS സ്റ്റാറ്റസ് തുടങ്ങി വിവിധ വിവരങ്ങള്‍ നല്‍കും.
Comments are closed.