യുഎഇ യില്‍ കൊറോണ വൈറസ് കണ്ടെത്തിയ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി
ദുബായ്: യുഎഇ യില്‍ കൊറോണ വൈറസ് കണ്ടെത്തിയ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട ആളുകളെ അധികൃതര്‍ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരീക്ഷണ സംവിധാനങ്ങള്‍ മികച്ചതാണെന്നും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കാണാത്ത സ്ഥിതിക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന് അല്‍ റാന്‍ഡ് വ്യക്തമാക്കി.
Comments are closed.