ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ആത്മശാന്തിക്കുവേണ്ടി ക്ഷേത്രത്തില്‍ അന്നദാനം
കോഴിക്കോട്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ആത്മശാന്തിക്കുവേണ്ടി ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നു. തുടര്‍ന്ന് കോഴിക്കോട് എടച്ചേരി കാക്കന്നൂര് ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് ഒമാനില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് നാലായിരം പേര്‍ക്ക് അന്നദാനം നല്‍കിയത്.
കൂടാതെ സുല്‍ത്താന്‍ ഖാബൂസ് ചികിത്സയില്‍ കഴിഞ്ഞപ്പോഴും കാക്കന്നൂര് ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് സുല്‍ത്താന്റെ പേരില്‍ അന്നദാനം നടത്താന്‍ അനുമതി തേടിയപ്പോള്‍ ക്ഷേത്ര കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.
Comments are closed.