രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി സിനിമാ താരങ്ങള്‍

ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. തുടര്‍ന്ന് പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.

ദമയന്തിയായാണ് രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്‍ക്കുന്ന രമ്യയെക്കണ്ടാല്‍ രവിവര്‍മ്മന്‍ ചിത്രം തന്നെയോ എന്ന് അത്ഭുതപ്പെടും. അതേസമയം നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ ചെയ്തിരുന്നത്.

Comments are closed.