ഹാന്‍വീവ് കോര്‍പ്പറേഷന്റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളില്‍ മൂന്നെണ്ണം പൂട്ടി
തിരുവനന്തപുരം: ശമ്പളം മുടങ്ങി സിഐടിയു തന്നെ സമരത്തിലേക്ക് നീങ്ങിയതോടെ ഹാന്‍വീവ് കോര്‍പ്പറേഷന്റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളില്‍ മൂന്നെണ്ണവും പൂട്ടി. സംസ്ഥാനത്താകെ എണ്‍പത് ഷോറൂമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 46 ഷോറൂമുകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴരക്കോടി രൂപയുടെ നഷ്ടം നേരിട്ടു. തുടര്‍ന്ന് ഷോറൂമുകളില്‍ പലതും ഒരു രൂപ പോലും വരുമാനമില്ലാതെ അടച്ചു പൂട്ടേണ്ട നിലയിലാണെന്നും, കോടികളുടെ നഷ്ടത്തിലാണ് സ്ഥാപനമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ഹാന്‍വീവ് ചെയര്മാന് കെ.പി സഹദേവന് പറഞ്ഞു.
കൂടാതെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സര്‍ക്കാര്‍ നല്‍കാനുള്ള എട്ടരക്കോടിയിലധികം രൂപ കുടിശ്ശികയായതും ഹാന്‍വീവിന് തിരിച്ചടിയായി. ഹാന്‍വീവ് വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി വന്നതോടെ അഞ്ച് ശതമാനം നികുതിയാവുകയും ഉത്സവ സീസണില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കി വന്ന പത്ത് ശതമാനം റിബേറ്റ് നിര്‍ത്തലാക്കുകയുമായിരുന്നു. കൂടാതെ കൈത്തറി തൊളിലാളികളടക്കം ഹാന്‍വീവിലെ 2212 ജീവനക്കാര്‍ക്കായി ശമ്പള ഇനത്തില്‍ മാത്രം മാസം ഒന്നര കോടിയിലധികം രൂപ നല്‍കേണ്ടതുണ്ട്. ഇതൊക്കെയാണ് വിലകൂടാന്‍ കാരണം.
Comments are closed.