ഡല്‍ഹി തിരഞ്ഞെടുപ്പിന് തയ്യാറാകുമ്പോള്‍ പ്രചരണത്തിനായി ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിവാലോചന പ്രളയം
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിന് തയ്യാറാകുമ്പോള്‍ പ്രചരണത്തിനായി ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിവാലോചന പ്രളയം. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ധ എന്ന സ്ഥാനാര്‍ത്ഥിക്കാണ് ശനിയാഴ്ച വേറിട്ടൊരു രീതിയില്‍ വന്‍ പിന്തുണ ലഭിച്ചത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് പ്രൊഫഷനില്‍ നിന്നാണ് 39 കാരനായ രാഘവ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് രാഘവ് മത്സരിക്കുന്നത്. റോഡ്ഷോകളും പൊതുപരിപാടികളും ഒക്കെയായി തിരഞ്ഞെടുപ്പ് ചൂടിലാണ് രാഘവ്. ഇദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകളിലും പ്രചരണ റാലികളും മറ്റും പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ ട്വിറ്ററില്‍ ഒരു യുവതി രാഘവിനെ ടാഗ് ചെയ്തുകൊണ്ട് വിവാഹം കഴിക്കാമോ എന്ന് ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനു നല്കിയ മറുപടിയും വൈറലായിട്ടുണ്ട്. നിലവിലെ സാമ്പത്തിക അവസ്ഥ നല്ലതല്ലെന്നും അതിനാല്‍ വിവാഹം കഴിക്കാനുള്ള നല്ല സമയം ഇതല്ലെന്നുമായിരുന്നു ചദ്ധയുടെ മറുപടി. അതേസമയം സ്ഥാനാര്‍ത്ഥിയുടെ സോഷ്യല്‍മീഡിയ ടീം ആണ് വിവാലോചന പ്രളയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വിവാഹാലോചന പ്രളയം ഒരു ഡസനാണ് കടന്നത്.
Comments are closed.