തമിഴ് സിനിമാ നടന് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് 15 മണിക്കൂര്‍ പിന്നിട്ടു
ചെന്നൈ: തമിഴ് സിനിമാ നടന് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് 15 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചെന്നൈ പാനൂരിലെ വീട്ടിലെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പിനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം എജിഎസ് ഫിലിംസിന്റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോകുകയായിരുന്നു. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. കൂടാതെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുകയാണ്.
Comments are closed.