ശബരിമല യുവതി പ്രവേശനം : അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും

ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി ചട്ടത്തിലെ 6 വകുപ്പ് പ്രകാരം പുനഃപരിശോധന ഹര്‍ജിയില്‍ വിശാല ബെഞ്ച് രൂപീകരിക്കാനാകില്ല എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. തുടര്‍ന്ന് വിശാല ബെഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്‌നം ഉണ്ടോ എന്നാകും പരിശോധിക്കുന്നത്.

സമാനമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ വിശാല ബെഞ്ച് രൂപീകരിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല എന്നാണ് നരിമാനെ എതിര്‍ത്ത് കെ പരാശരന്‍, തുഷാര്‍മേത്ത തുടങ്ങിയ അഭിഭാഷകരുടെ അഭിപ്രായം. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ വിശാല ബെഞ്ചിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയും പുനഃപരിശോധന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന് തീരുമാനം എടുക്കേണ്ടിവരുന്നതുമാണ്.

Comments are closed.