കൊറോണ വൈറസ് : ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കുന്നു
ഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കുന്നു.
അതിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ചൈനയിലെ സ്ഥാനപതി കാര്യാലയവുമായ ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറിനുള്ളില്‍ ഇവര്‍ നാട്ടിലെത്തുമെന്ന് മുരളീധരന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. കൊറോണ ഭീതിയെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11ന് നാട്ടിലേക്ക് പുറപ്പെട്ടു. കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശികള്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ആയത്.
വിവരം ലഭ്യമായതോടെ വിദേശകാര്യമന്ത്രാലയം യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവരെ നാട്ടിലെത്തിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയുമായിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷം. വിദേശകാര്യസഹമന്ത്രി എന്ന നിലയില്‍ ബെയ്ജിങിലെ ഇന്ത്യന്‍ സ്ഥാനപതിയെയും വിദ്യാര്‍ത്ഥികളേയും നേരിട്ട് ഇടപെട്ട് അവര്‍ക്ക് ബാങ്കോക്ക് വഴി നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിച്ചേരും.- മുരളീധരന് അറിയിച്ചു.
Comments are closed.