ഡല്‍ഹിയില്‍ പോളിങ് മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ 4.33 ശതമാണം വോട്ടുകള്‍ രേഖപ്പെടുത്തി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോളിങ് മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ രാവിലെ 10 മണി വരെയുള്ള കണക്കുകള്‍ പ്രകാര 4.33 ശതമാണം വോട്ടുകള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് രാഷ്ട്രീയ-സാമൂഹിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ പോളിങ് ബൂത്തുകളിലേയ്ക്ക് എത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുടുംബ സമേതമാണ് വോട്ടുചെയ്യാനായി എത്തിയത്.
അദ്ദേഹത്തിന്റെ മകന് ആദ്യമായാണ് വോട്ട് ചെയ്യുന്നതെന്നതാണ് പ്രത്യേകത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലേയ്ക്ക് ഭാര്യയ്ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യ സീമാസിസോഗിക്ക് ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി ലഫ്റ്റ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തിരുന്നു. ബിജെപി എം.പി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ, ബോളിവുഡ് താരം തപ്സി പന്നു ഡല്‍ഹിയില്‍ കുടുംബ സമേതമെത്തി വോട്ടു ചെയ്തു.
രാവിലെ എട്ടു മണി മുതല്‍ തുടങ്ങിയിട്ടുള്ള വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ നീളും. ഒരു കോടി 40 ലക്ഷം വോട്ടര്‍മാരാണ് 13,000 ബൂത്തുകളില്‍ സമ്മതിദാനം വിനിയോഗിക്കുക. അതേസമയം കഴിഞ്ഞ തവണ 60 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും അതിന് മുകളില്‍ പോളിംഗ് നടക്കുമെന്നാണ് പ്രതീക്ഷ. 13750 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കനത്ത പ്രതീഷേധം തുടരുന്ന ഷഹീന്‍ബാഗിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ബിജെപിയ്ക്കായി അമിത്ഷായും നരേന്ദ്രമോഡിയും അടക്കമുള്ളവര്‍ കളത്തില്‍ ഇറങ്ങിയിരുന്നു. നാലിലധികം റാലികളിലാണ് അമിത്ഷാ പങ്കെടുത്തത്. നരേന്ദ്ര മോഡിയും പ്രചരണത്തിനുണ്ടായിരുന്നു. വികസനപ്രവര്‍ത്തനം ഉയര്‍ത്തിയാണ് ആം ആദ് മി പാര്‍ട്ടി എത്തുന്നത്.
Comments are closed.