വാശിയേറിയ തെരെഞ്ഞെടുപ്പിനായി ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ദില്ലി: വാശിയേറിയ തെരെഞ്ഞെടുപ്പിനായി ദില്ലി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 672 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളപ്പോള്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെ ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. തുടര്‍ന്ന് ദില്ലി പോലീസിലെ നാല്‍പതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്.

13,750 പോളിംഗ് സ്റ്റേഷനുകളില്‍ 2,689 ഇടത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. കൈവിട്ട വാക്കുകള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടേണ്ടിയും വന്നു. തെരെഞ്ഞെടുപ്പിന് തലേദിവസം കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയത്.

നാല്പതിനായിരത്തിലധിം ദില്ലി പോലീസുദ്യോഗസ്ഥരും സായുധസേനയും 190 കമ്പനിയും 19000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. 13750 പോളിംഗ് സ്റ്റേഷനുകളില്‍ 2689 പോളിംഗ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെരെഞ്ഞെടുപ്പിന് തലേദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത് എഎപിക്ക് ക്ഷീണമായി. രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ് നടന്നത്.

Comments are closed.