2020 ജനീവ ഓട്ടോ എക്സ്പോയില്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി
2020 ജനീവ ഓട്ടോ എക്സ്പോയില്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വ്യക്തമാക്കിയിരിക്കുന്നത്. i20 -യുടെ പുതിയ പതിപ്പിനെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
വലിപ്പം കൂടിയ കാസ്കെഡിങ് ഗ്രില്‍, ക്രീസ് ലൈനുകളുള്ള സ്പോര്‍ട്ടി ബമ്പര്‍, പിന്നിലെ വിന്‍ഡ് സ്ക്രീനിനോട് ചേര്‍ന്ന് നില്ക്കുന്ന റെയില്‍ ലാമ്പുകള്‍, ക്യാരക്റ്റര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാകും പുതിയ പതിപ്പിലെ പ്രധാന സവിശേഷതകള്‍.
വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 10.25 ഇഞ്ചിന്റെ രണ്ട് ടച്ച് സ്ക്രീനുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, മുന്നിലും പിന്നിലും ആംറെസ്റ്റുകള്‍, ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയെല്ലാം പുതിയ പതിപ്പിലെ സവിശേതകളാണ്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്ജിന് ഓപ്ഷനുകളോടെയാകും പുതുതലമുറ i20 വിപണിയില്‍ എത്തുക.
മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഡിസിടി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. മാരുതി സുസുക്കി ബലെനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവരാണ് വിപണിയിലെ i20 -യുടെ എതിരാളികള്‍.
ആഢംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായി 2014-ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20-യെ അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ എതിരാളികള്‍ പിടിമുറുക്കിയതോടെ ഇപ്പോള്‍ പുതിയൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
Comments are closed.