മധ്യപ്രദേശില്‍ പ്രാദേശിക നേതാവ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി വിട്ടു
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പ്രാദേശിക നേതാവ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി വിട്ടു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള പ്രാദേശിക നേതാവ് ഉസ്മാന് പട്ടേലാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി വിട്ടത്. കഴിഞ്ഞ 40 വര്‍ഷത്തോളം ബിജെപിക്കായി ഞാന്‍ സേവിച്ചു. ലോകം ഒരൊറ്റ കുടുംബം( വസുദെയ്വ കുടുംബകും) ആണെന്ന ബിജെപിയുടെ തന്നെ പ്രത്യായശാസ്ത്രത്തിന് എതിരായാണ് പാര്‍ട്ടി നീങ്ങുന്നത്.
ബിജെപി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണ്. ഇത് വര്‍ഗീയ രാഷ്ട്രീയം മാത്രമാണ്. ജിഡിപി താഴേയ്ക്ക് കൂപ്പുകുത്തുന്നു. സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നു. എന്നാല്‍ ജനങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാനുള്ള നിയമങ്ങള്‍ മാത്രമാണ് പാര്‍ട്ടി കൊണ്ടുവരുന്നതെന്നും സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിജെപി വര്‍ഗീയ രാഷ്ട്രീയം മാത്രമാണ് ചെയ്യുന്നത്. ഇത് എല്ലാ മതവിഭാഗങ്ങളും തമ്മില്‍ വൈരാഗ്യം വളര്‍ത്താനാണെന്നും ഉസ്മാന് പ്രതികരിച്ചു. അതേസമയം സിഎഎയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച് മധ്യ പ്രദേശില്‍ നിന്ന് പാര്‍ട്ടി വിടുന്ന ആദ്യ നേതാവാണ് ഉസ്മാന് പട്ടേല്‍.
Comments are closed.