തമിഴ് രാഷ്ട്രീയത്തില്‍ തലൈവറുടെ നേതൃത്വത്തില്‍ ‘മഴവില്ലഴക്’ സഖ്യമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികളും വലിയ പാര്‍ട്ടികളിലെ പ്രമുഖരും ഒരുമിച്ച് തമിഴ് രാഷ്ട്രീയത്തില്‍ തലൈവറുടെ നേതൃത്വത്തില്‍ ‘മഴവില്ലഴക്’ സഖ്യമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏപ്രില്‍ 14 ന് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അനൗദ്യോഗിക വിവരം ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്തും.
ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാന ജാഥ നടത്തി അടുത്തുവരുന്ന തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതിയെന്നാണ് അറിയുന്നത്. ഡിഎംകെയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പട്ടാളി മക്കള്‍കക്ഷി, എസി ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള നീതി പാര്‍ട്ടി, കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മഴവില്ലഴക് സഖ്യമായി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാണ് രജനിയുടെ നീക്കം.
Comments are closed.