ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന് പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന് പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 2.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. ഫെബ്രുവരി 10-ന് ഓണ്‍ലൈന്‍ ആയാണ് ബൈക്ക് വില്പനക്കെത്തുക. ബൈക്ക് ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകളുടെയെല്ലാം കരുത്ത് 500 സിസി എഞ്ചിനായിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന് വിപണിയില്‍ എത്തുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ ഗ്ലോസി ബ്ലാക്ക് നിറവും കാണാന്‍ സാധിക്കും.
ഫ്യൂവല്‍ ടാങ്കിലും, ഫെന്‍ഡറുകള്‍ക്കും മാറ്റ് ബ്ലാക്ക് ഫിനിഷ് നല്‍കിയാണ് ഡ്യുവല്‍ ടോണ്‍ ഫിനിഷ് ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള പിന് സ്ട്രൈപ്പിങ് വീലുകളിലും, ഫ്യൂവല്‍ ടാങ്കിന്റെ വശങ്ങളിലും, ബാറ്ററി ബോക്സിലും കാണാം. കറുപ്പ് നിറത്തിന്റെ പശ്ചാത്തലത്തില്‍ ഗോള്‍ഡന്‍ പിന് സ്ട്രൈപ്പിങും നല്‍കിയിട്ടുണ്ട്.
ഓരോ യൂണിറ്റിലും ക്ലാസിക് 500 ‘End of Build Specials’ എന്ന് എഴുതിയിരിക്കുന്നത് കാണാം. 499 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ട്വിന്‍-സ്പാര്‍ക്ക്, ഫ്യുവല്‍-ഇന്ജെക്ഷന് എഞ്ചിന് ആണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷനിലും ഉള്‍പ്പെടുത്തുന്നത്.
ഈ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. എത്ര ബൈക്കുകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കുറച്ച് മോഡലുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.
മാര്‍ച്ച് 31 -ഓടെ ബിഎസ് IV എഞ്ചിന് നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് അവസാനിക്കും. അതേസമയം അന്താരാഷ്ട്ര വിപണികളില്‍ UCE 500 സിസി എഞ്ചിനുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ തുടര്‍ന്നും ലഭ്യമാവും.
500 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളിലേക്ക് ബിഎസ് VI നവീകരണം നടപ്പാക്കുന്നത് ആഭ്യന്തര വിപണികള്‍ക്ക് അപ്രാപ്യമാണെന്ന് കമ്പനി പറയുന്നു. പുതിയ മലിനാകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിനുകള്‍ നവീകരിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവാണ് ഇതിന് കാരണം.
അതോടൊപ്പം തന്നെ കഴിഞ്ഞ കുറേ കാലമായി 500 സിസി ബൈക്കുകളുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് നേരിടുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് തുടരുന്ന 350 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ തന്നെ കമ്പനി സൂചിപ്പിച്ചിരുന്നു.
Comments are closed.