ഫുട്ബോള്‍ താരം കെ.പി രാഹുല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
കാസര്‍ഗോഡ്: ഫുട്ബോള്‍ താരം കെ.പി രാഹുല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വിദ്യാഭ്യാസ വകുപ്പിലാണ് രാഹുലിന്റെ നിയമനം. കാസര്‍ഗോഡ് വിദ്യഭ്യാസ ഉപഡയറക്ടറുടെ കാര്യാലയമാണ് ഇനിയുള്ള വേദി. നിലവില്‍ ഗോഗുലം എഫ്സി താരമാണ്. ഐലീഗ് മത്സരങ്ങള്‍ക്കിടയില്‍ നിന്നെത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതല്‍ ഫുട്ബോളില്‍ സജീവമാണ്.
ചെന്നൈ എഫ്സിക്കായും മത്സരിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഫയലുകള്‍ക്കിടയില്‍ ഒരു മുന്നേറ്റ നിരക്കാരനാകുവാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.പതിനാലു വര്‍ഷത്തിന് ശേഷം 2018ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതോടെയാണ് ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയത്. ഓഫീസ് തിരക്കുകള്‍ക്കിടയില്‍ ഫുട്ബോള്‍ മത്സരം ചുവപ്പുനാടയില്‍ കുരുങ്ങാതെ നോക്കുമെന്നാണ് താരം പറഞ്ഞത്.
Comments are closed.