ഹിന്ദി നടി കൃതി സനോണ്‍ നായികയായി പുതിയ സിനിമ മിമി എത്തുന്നു.
ഹിന്ദി നടി കൃതി സനോണ്‍ നായികയായി പുതിയ സിനിമ മിമി എത്തുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയെന്നതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങിയതായി കൃതി തന്നെയാണ് അറിയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാതിയടക്കമുള്ളവര്ക്കൊപ്പം സെറ്റില്‍ നിന്നുള്ള ഫോട്ടോ കൃതി ഷെയര്‍ ചെയ്തു.
ലക്ഷ്മണ് ഉതേകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അതേസമയം ചിത്രത്തിനായി 15 കിലോയാണ് കൃതി ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം രണ്ടാം ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നത്. ഒരു ഗാനം ഒഴികെയുള്ള സിനിമയുടെ ബാക്കിയുള്ള മുഴുവന്‍ ഭാഗങ്ങളും രണ്ടാം ഷെഡ്യൂളില്‍ ജെയ്പൂരില്‍ ചിത്രീകരിക്കുന്നതാണ്.
Comments are closed.