ട്രെയിനുകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ വ്യത്യസ്ത സംഘങ്ങളാണെന്ന്് റെയില്‍വേ പൊലീസ്
കോഴിക്കോട്/കണ്ണൂര്‍: ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്സ്പ്രസ് ട്രെയിനുകളിലെ എ സി കോച്ചുകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ മോഷണ രീതിയും പ്രാഥമിക തെളിവുകളും വിലയിരുത്തുമ്പോള്‍ വ്യത്യസ്ത സംഘങ്ങളാണെന്നാണ് റെയില്‍വേ പൊലീസ് നിഗമനം.
റെയില്‍വേയുമായി അടുത്ത് ബന്ധമുള്ളവരുടെ സഹായം മോഷ്ടാക്കള്‍ക്ക് ലഭിച്ചിട്ടണ്ടോയെന്നതും എന്നാല്‍ സ്ഥിരം ടി.ടി.മാരുള്ള എ.സി. കോച്ചുകളില്‍ കൊള്ളസംഘം എങ്ങനെ കയറിയെന്നതും സംശയത്തിലാണ്. അതേസമയം ചെന്നൈ സൂപ്പര്‍ഫാസ്റ്റിലെ എ.സി.കോച്ചില്‍ രാത്രി 10 മണി വരെ റെയില്‍വേ പൊലീസ് പട്രോളിംഗ് നടത്തിയിട്ടുണ്ടായിരുന്നു.
Comments are closed.