ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് പാകിസ്താനി ഭീകരരെ വധിച്ചു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ മെന്ദര്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച മൂന്ന് പാകിസ്താനി ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു. ദിവസങ്ങളായി മറ്റ് സെക്ടറുകളില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമുണ്ടായിരുന്നു.
ഇന്ത്യന്‍ സേനയും ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. കൂടാതെ ഞായറാഴ്ച പുലര്‍ച്ചെ ബാലകോട്ട്, മെന്ദര്‍ സെക്ടറുകളില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
Comments are closed.