അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ഇന്ന് പരിശോധിക്കും
മുംബൈ: റിലീസിന് മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ സെന്‍സറിംഗ് കുരുക്കില്‍ പെട്ടിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ഇന്ന് പരിശോധിക്കും.
രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ചിത്രം വിലയിരുത്തിയ സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്) തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന് അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏതൊക്കെ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ്ങ് കമ്മറ്റി തീരുമാനിക്കും.
Comments are closed.