എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു
ദില്ലി: എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു. റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെയാണിത്.
രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെയും രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5 ശതമാനം പലിശയിനത്തില്‍ കുറവ് വരുന്നതുമാണ്. അതേസമയം ഫെബ്രുവരി 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
Comments are closed.