ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഫെബ്രുവരി 24,25 തീയതികളിലായി ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന തന്നെ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കുകയായിരുന്നു. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് സന്ദര്‍ശനം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ സുഹൃത്താണ്. വളരെ മാധ്യനായ വ്യക്തിയാണ് അദ്ദേഹം. ലക്ഷക്കണക്കിന് ഇന്ത്യക്കാന് തന്നെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ അനുഗമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തന്നെ അറിയിച്ചതെന്നും ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് സ്വാഗതം ചെയ്യുക. ഇതൊക്കെ നല്ല കാര്യമല്ലേ എന്നും ട്രംപ് പറയുന്നു. അതേസമയം ഇന്ത്യ മുന്നോട്ടു പോകുന്നത് ന്യായമായ രീതിയിലാണെങ്കില്‍ വ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്നും ട്രംപ് അറിയിച്ചു.
Comments are closed.