കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി
കൊച്ചി: നെടുമ്പാശേരി വഴി അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.
വൃത്താകൃതിയില്‍ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളില്‍ ഒളിപ്പിച്ചത്. ദീര്‍ഘ ചതുരാകൃതിയില്‍ നീളത്തിലായി പരത്തിയെടുത്ത സ്വര്‍ണമാണ് ചുരിദാറിനുള്ളില്‍ ഒളിപ്പിച്ചത്. അരകിലോയോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments are closed.