അരവിന്ദ് കേജ്രിവാള് വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് നടന് ശ്രീനിവാസന്
അരവിന്ദ് കേജ്രിവാള് വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് നടന് ശ്രീനിവാസന് നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവെച്ചുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ഫലം. ‘സെല്യൂട്ട് അടിക്കാന്‍ പറ്റിയ രാഷ്ട്രീയ പാര്‍ട്ടി’ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ശ്രീനിവാസന് പറഞ്ഞിരുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാന്‍ പറ്റിയ ഏതെങ്കിലും ഒരു പാര്‍ട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോള്‍ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കേജ്രിവാള് വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്. വേറെ ആള്ക്കാര് മൊത്തത്തില്‍ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നുമാണ് ശ്രീനിവാസന് പറഞ്ഞിരുന്നത്.
Comments are closed.