ബിഹാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ട്രക്കിന് പുറകില്‍ ഇടിച്ച് പതിനാല് മരണം
ന്യൂഡല്‍ഹി: ബിഹാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ട്രക്കിന് പുറകില്‍ ഇടിച്ച് പതിനാല് പേര് മരിച്ചു. കൂടാതെ ഇരുപത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഡല്‍ഹിയില്‍നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ആഗ്രലക്നൗ എക്സ്പ്രസ്വേയില് വച്ച് ട്രക്കിന് പുറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഫിറോസാബാദില്‍ രാത്രി പത്തുമണിയോടെ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ വന്ന് ബസ് ഇടിക്കുകയായിരുന്നു.
എക്സ്പ്രസ്വേയില് ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖന്‍ഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന അപകടത്തില്‍ 45 യാത്രക്കാരാണുണ്ടായിരുന്നത്. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരേയും ബസില്‍ നിന്ന് പുറത്തേക്കെടുത്തത്. തുടര്‍ന്ന് പരിക്കേറ്റവരേയും മരിച്ചവരേയും യുപി റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
Comments are closed.