ഐ ലീഗില്‍ ഗോകുലം കേരള ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തി
കോയമ്പത്തൂര്‍: ഐ ലീഗില്‍ ഗോകുലം കേരള ഒരുഗോളിന് ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തി. എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് 11 കളിയില്‍ 17 പോയിന്റുമായി ഗോകുലം ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. 26 പോയിന്റുള്ള മോഹന്‍ ബഗാനാണ് ഒന്നാംസ്ഥാനത്ത്.
17 പോയിന്റ് തന്നെയെങ്കിലും മിനര്‍വ പഞ്ചാബാണ് രണ്ടാംസ്ഥാനത്ത്. 14 പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. സീസണില്‍ നാല് ജയവും രണ്ട് സമനിലയുമാണ് ചെന്നൈയുടെ നേട്ടം. 21-ാം തിയതി നെരോക്കയ്ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ചെന്നൈ സിറ്റി 16ന് ട്രാവു എഫ്സിയെ നേരിടുന്നതാണ്.
Comments are closed.