ക്രിമിനല്‍ സ്വഭാവമുള്ള ഒരാളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ക്രിമിനല്‍ സ്വഭാവമുള്ള ഒരാളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സ്ഥാനാത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ അതിന്റെ വിശദീകരണം രാഷ്ട്രീയ പാര്‍ട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
കൂടാതെ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത്. ക്രിമിനല്‍ സ്വഭാവമുള്ള ഒരാളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുകയോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിയാക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ പ്രാഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതാണ്.
Comments are closed.