വിജയ് ദേവെരെകൊണ്ട നായകനായെത്തുന്ന വേള്‍ഡ് ഫെയ്മസ് ലവര് വാലന്‍ന്റൈന്‍ ദിനത്തില്‍ റിലീസ് ചെയ്യുന്നു
വിജയ് ദേവെരെകൊണ്ട നായകനായെത്തുന്ന വേള്‍ഡ് ഫെയ്മസ് ലവര് വാലന്‍ന്റൈന്‍ ദിനത്തില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ മലയാളം ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രാന്തി മാധവ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്.
റാഷി ഖന്ന, ഇസബെല്ല ലെറ്റെ, കാതറിന് ട്രീസ എന്നിവരും ട്രയിലറില്‍ എത്തുന്നു. ക്രാന്തി മാധവിന്റേത് തന്നെയാണ് തിരക്കഥ. ക്രിയേറ്റിവ് കൊമേര്ഷ്യല്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ നിര്‍വ്വഹിച്ചു.
Comments are closed.