തദ്ദേശ തിരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താന്‍ ഹൈക്കോടതി വിധിച്ചു
കൊച്ചി : 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റ വിജ്ഞാപനം റദ്ദാക്കിക്കൊണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താന്‍ ഹൈക്കോടതി വിധിച്ചു. 2019ലെ പട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പട്ടിക അടിസ്ഥാനമാക്കി വിജ്ഞാപനമിറക്കണമെന്നണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
.2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ വിജ്ഞാപനത്തിനെതിരെ യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവും ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിട്ടി) മുന്‍ ചെയര്‍മാനുമായ എന്‍. വേണുഗോപാല്‍, മുസ്ളിംലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പി. ആഷിഫ് എന്നിവര്‍ നല്കിയ ഹര്‍ജി നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ വിധി വന്നത്.
Comments are closed.