ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ഉടന്‍ ഉണ്ടാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ഉടന്‍ ഉണ്ടാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ പരമ്പര നടക്കുമെന്നും തിയതി അറിയിക്കുമെന്നും പിസിബി അറിയിച്ചു. അതേസമയം മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് ദക്ഷിണാഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനം തീരുമാനിച്ചിരുന്നത്.

തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും താരങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പിസിബി ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങള്‍ക്കായി മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നുണ്ട്. പരമ്പര മാര്‍ച്ച് 29നാണ് അവസാനിക്കുക. അന്ന് തന്നെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ആരംഭിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കേണ്ടതിനാലാണ് പിന്മാറ്റമെന്നും വിവരമുണ്ട്.

Comments are closed.