നിര്‍ഭയ കേസ് : പ്രതി വിനയ് ശര്‍മ്മ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ രാഷ്ട്രപതി ദയാഹര്‍ജി നിരസിച്ചതിനെതിരെ പ്രതി വിനയ് ശര്‍മ്മ നല്കിയ ഹര്‍ജി ജസ്റ്റിസ് ആര്. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് തള്ളി. എന്നാല്‍ നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചല്ല രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നും ജയിലില്‍ പീഡിപ്പിച്ചെന്നും വിനയ് ശര്‍മ്മയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്, സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും രാഷ്പ്രതിയുടെ മുമ്പിലെത്തിയില്ലെന്നുമായിരുന്നു വിനയ് ശര്‍മ്മയുടെ വാദം.
എന്നാല്‍ സുപ്രീംകോടതി ഇതൊന്നും അംഗീകരിച്ചിരുന്നില്ല. അതേസമയം ദയാഹര്‍ജി തള്ളിയതിനെതിരെ മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിംഗ് നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രതികളായ മുകേഷ് കുമാര്‍ സിംഗ്, പവന് ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തു.
കൂടാതെ നിയമസഹായ അതോറിട്ടി നിര്‍ദ്ദേശിച്ച അഭിഭാഷകനെ പ്രതി പവന് ഗുപ്ത നിരസിച്ചതിനെ തുടര്‍ന്ന് പിഴവു തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മ്മേന്ദര്‍ റാണ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
Comments are closed.