താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധന ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് കേരളത്തില്‍ വേനല്ക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയില് കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു.
Comments are closed.