ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് രാം ലീലാ മൈതാനത്ത് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ കേജരിവാളിനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടി രൂപീകരിച്ചതും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണനും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാക്കിയത് രാം ലീലാ മൈതാനത്താണ്.
ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം നിന്നുകൊണ്ട് അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കെജ്രിവാള് തുടക്കമിട്ടതും തുടര്‍ന്ന് ഇപ്പോള്‍ മൂന്നാം വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതും ഈ വേദിയിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ആം ആദ്മി പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നതിന് തെളിവാണെന്നു ബി.ജെ.പി. വിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ ചടങ്ങിലേക്ക് അധ്യാപകരെ ക്ഷണിച്ചാണെന്നും അതിന് ആജ്ഞയുടെ സ്വരമില്ലെന്നും എ.എ.പി. വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 സീറ്റുകളില്‍ വിജയിച്ചു കയറിയാണ് മൂന്നാവട്ടം കെജ്രിവാള് അധികാരത്തില്‍ എത്തുന്നത്.
Comments are closed.