ആദായ നികുതി വകുപ്പിനോട് മാര്‍ച്ച് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപ നികുതി പിരിച്ചെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവാദ് സെ വിശ്വാസ് എന്ന സ്കീമിലൂടെ മാര്‍ച്ച് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപ നികുതി പിരിച്ചെടുക്കണമെന്ന് ആദായ നികുതി വകുപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തര്‍ക്ക പരിഹാര പദ്ധതിയുടെ കാലാവധി ജൂണ്‍ വരെയുണ്ടെങ്കിലും മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പണം പിരിച്ചെടുക്കണമെന്നാണ് ആവശ്യം. നികുതി കുടിശിക വരുത്തിയവര്‍ക്ക് പലിശയും പിഴയുമില്ലാതെ മാര്‍ച്ച് 31 ന് മുന്‍പ് നികുതിയടക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ സ്കീം.
ഈ സ്കീമിലെ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചത്. രാജ്യത്ത് 4.83 ലക്ഷം പ്രത്യക്ഷ നികുതി തര്‍ക്കങ്ങളുണ്ട്. ഏതാണ്ട് ഒന്‍പത് ലക്ഷം കോടിയിലേറെയാണ് ഇതിന്റെ മൂല്യം വരുന്നത്. അതേസമയം2016 ല്‍ കുടിശികയുള്ളവര്‍ക്ക് നികുതിയടക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. 10000ത്തോളം അപേക്ഷ ലഭിച്ചു. 1235 കോടി രൂപയോളം കുടിശികയുടെ കാര്യത്തില്‍ തീരുമാനമായി. ഈ മാര്‍ച്ച് മാസത്തിനുള്ളില്‍ 11.7 ലക്ഷം കോടിയാണ് ആദായ നികുതി വകുപ്പ് പിരിക്കേണ്ടത്.
Comments are closed.