ധോണി മാര്‍ച്ച് ഒന്നിന് സൂപ്പര്‍ കിംഗ്സിന് ഒപ്പം ചേരുമെന്ന പ്രതീക്ഷയുമായി ആരാധകര്‍
ചെന്നൈ: ഏകദിന ലോകകപ്പ് സെമിയില്‍ ടീം ഇന്ത്യ പുറത്തായ ശേഷം എം എസ് ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ധോണി എപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒപ്പം ചേരുമെന്ന കാര്യത്തില്‍ കൃത്യമായ സൂചനകള്‍ പുറത്തുവന്നതായാണ് വിവരം.
‘ധോണി മാര്‍ച്ച് ഒന്നിന് ചെന്നൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ മുന്‍പ് കുറച്ച് ആഴ്ചകള്‍ ധോണി പരിശീലനം നടത്തും. പിന്നീട് നാലഞ്ചു ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങുകയും സീസണ് ആരംഭിക്കുന്നത് തൊട്ടുമുന്‍പ് തിരിച്ചെത്തും’ എന്നും ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments are closed.