ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ആക്രമണത്തില്‍ എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചുവെന്നോ, ആര്‍ക്കെങ്കിലും പരിക്കേറ്റുവെന്നോ അറിവില്ല. അതേസമയം ഇറാഖിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെ നാല് മാസത്തിനിടെ നടക്കുന്ന 19-ാം ആക്രമണമാണിത്.
Comments are closed.