ഉത്തര്‍പ്രദേശില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതായി പരാതി
യുപി: ഉത്തര്‍പ്രദേശില്‍ ഗൊരാഖ്പൂര്‍ റെയില്‍വവേ സ്റ്റേഷന് സമീപം ഉള്ള ഹോട്ടല്‍ മുറിയില്‍ യുവതിയെ വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതായി പരാതി. തുടര്‍ന്ന് വ്യാഴാഴ്ച യുവതി സംഭവം തന്റെ വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തെത്തുന്നത്. എന്നാല്‍ താന്‍ വേശ്യയാണെന്ന് പറയുകയും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും തന്നെ വെറുതെ വിടണമെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
ഒടുവില്‍ ഓട്ടോറിക്ഷയില്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. അതേസമയം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് പോലും ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, പുര്‍വാഞ്ചല്‍ സേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഗോര്ഘനാഥ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments are closed.