കൊറോണ വൈറസ് : ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിച്ചു

ടോക്കിയോ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ആഢംബര കപ്പലിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ച 40 പേര്‍ ഒഴികെയുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിച്ചു. തുടര്‍ന്ന് 40 യുഎസ് പൗരന്മാര്‍ ജപ്പാനിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച പറഞ്ഞു.

കപ്പലിലെ മുന്‍ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ജപ്പാന്‍ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്. തിരിച്ചു കൊണ്ടുവന്ന 400 പൗരന്മാരെ 14 ദിവസത്തേയ്ക്ക് പ്രത്യേകം നിരീക്ഷിക്കും. വിവിധ സര്‍ക്കാരുകളും തങ്ങളുടെ പൗരന്മാരെ കപ്പലില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം കപ്പലിലുള്ള അഞ്ചു ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ ആകെ 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. എന്നാല്‍ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി. ഹശബേയ് പ്രവിശ്യയില്‍ മാത്രം ഇന്നലെ 100 പേറ മരിച്ചു.

Comments are closed.