കൊറോണ വൈറസ് : ചൈനയില്‍ മരണം 1765 ആയി ; ഹുബെ പ്രവിശ്യയില്‍ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്
ദില്ലി: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മരണം 1765 ആയി. അതേസമയം ഹുബെ പ്രവിശ്യയില്‍ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ശനിയാഴ്ച 2641 കേസുകളും, ഞായറാഴ്ച 2009 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം 68,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കണ്ടെത്തല്‍.
എന്നാല്‍ ചൈനയിലെ ഹ്യൂബ പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്‍പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്കും അറിയിച്ചു. അതേസമയം കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ കുടുങ്ങിയ 400 യുഎസ് പൗരന്മാര് തിരികെ അമേരിക്കയിലേക്ക് തിരിച്ചു. പ്രത്യേക ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് ഇവരെ അമേരിക്കയിലേക്ക് മാറ്റുന്നത്.
Comments are closed.