പാക് സര്‍ക്കാര്‍ പിടികൂടുമെങ്കില്‍ മസൂദ് ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ ഞങ്ങള്‍ പറഞ്ഞുതരാമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടും മസൂദ് അസ്ഹറിനെ പിടികൂടുന്നതിനാവശ്യമായ ഒരു നടപടികളും ഇതുവരെ പാകിസ്ഥാല്‍ സ്വീകരിച്ചിട്ടില്ല. പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന എഫ്.എ.ടി.എ.ഫിന്റെ നിര്‍ദ്ദേശം പാലിക്കാതെ മസൂദും കുടുംബവും ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമാണ് പാകിസ്ഥാന് എഫ്.എ.ടി.എഫിന് നല്കുന്ന വിശദീകരണം.
എന്നാല്‍ പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി മുതല്‍ പാകിസ്ഥാന് ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന് ഈ നിപാട് തന്നെയാണ് തുടരുന്നതെങ്കില്‍ മസൂദ് അസ്ഹര്‍ പിടിക്കാന്‍ ആവശ്യമായ ഏകോപനം ഡല്‍ഹിയില്‍ നിന്നു നടത്താം. പാക് സര്‍ക്കാര്‍ പിടികൂടുമെങ്കില്‍ മസൂദ് ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ ഞങ്ങള്‍ പറഞ്ഞുതരാമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നു.
മസൂദ് അസ്ഹറും കുടുംബവും റാവല്‍പിണ്ടിയിലെ ചക്സസാദ് എന്ന സ്ഥലത്താണുള്ളത്. ഇസ്മമാബാദില് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണിത്. പാകിസ്ഥാന് ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായത്താലാണ് മസൂദ് അവിടെ കഴിയുന്നതെന്നും മസൂദിനെ കൂടാതെ മുംബയ് ഭീകരാക്രമണത്തിലെ സൂത്രധാരനില്‍ ഒരാളായ സക്കീര്‍ ഉര് റഹ്മാന് ഒളിവില്‍ കഴിയുന്ന സ്ഥലവും ഇന്റലിജന്‍സ് പുറത്തുവിട്ടു. ബര്‍മ്മ ടൗണിലെ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് സക്കീര്‍ കഴിയുന്നതെന്ന് ഇന്റലിജന്‍സ് പറയുന്നു.
സക്കീറും ഒളിവിലാണെന്ന് പറഞ്ഞ് പാകിസ്ഥാന് ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തിനെയും ഇന്ത്യ കുറ്റപ്പെടുത്തുകയായയിരുന്നു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ്. ജവാന്മാരെ വധിച്ചതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഫ്രാന്‍സാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയുടെ 1267 ഉപരോധസമിതിയില് അവതരിപ്പിച്ചത്. യായിരുന്നു ഈ നടപടി.
Comments are closed.