ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്
ലണ്ടന്‍: സാമ്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലെ അടുത്ത രണ്ട് സീസണുകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്. തുടര്‍ന്ന് 30 ദശലക്ഷം പൗണ്ട് പിഴ അടയ്ക്കാനും യുവേഫ വിധിച്ചു. ഇപ്പോള്‍ നടക്കുന്ന സീസണില്‍ സിറ്റിക്ക് തുടര്‍ന്നും കളിക്കാം.
നിലവില്‍ പ്രീക്വാര്‍ട്ടറില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി. 2012നും 2016നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. സ്പോണ്സര് ഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ ക്ലബ് കബളിപ്പിച്ചതായി അന്വേഷണ സമിതി കണ്ടെത്തി. അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്റെ ഉടമകള്‍. എന്നാല്‍ യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
Comments are closed.