തമിഴ്നാട്ടില്‍ യുവാവിനെ കൊന്ന അമ്മയും സഹോദരനും അറസ്റ്റിലായി
ചെന്നൈ : തമിഴ്നാട്ടില്‍ യുവാവിനെ കൊന്ന അമ്മയും സഹോദരനും അറസ്റ്റിലായി. തമിഴ്നാട്ടിലെ കമ്പത്ത് വിഗ്നേശ്വരന് എന്ന യുവാവിനെ കൊന്ന് തലയും കൈകാലുകളും അറുത്ത് മൃതദേഹം ഉപേക്ഷിച്ച് സംഭവത്തില്‍ അമ്മ സെല്‍വി, സഹോദരന് ഭാരത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലയ്ക്ക് ശേഷം മെഷീന് വാളുകൊണ്ട് കൈകാലുകള്‍ അറുത്തു മാറ്റുകയും തുടര്‍ന്ന് ശരീരഭാഗങ്ങളെല്ലാം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചിരുന്നു.
യുവാവിന്റെ അമിത ലഹരി ഉപയോഗത്തെയും സ്വഭാവ ദൂഷ്യത്തെയും ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞത്. തുടര്‍ന്ന്കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ കനാലില്‍ മീന്‍ പിടിക്കുകയായിരുന്ന സംഘമാണ് ചാക്കില്‍ കെട്ടിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഇരുചക്ര വാഹനത്തില്‍ എത്തി ചാക്കില്‍ കെട്ടിയ നിലയില്‍ എന്തൊക്കെയോ കനാലിലേയ്ത്ത് തള്ളുന്നത് കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയെ തുടര്‍ന്ന് ചാക്ക് അഴിച്ചു നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Comments are closed.