നികുതിക്ക് പുറമേയുളള സെസ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം നികത്തുന്നതിനായി നികുതിക്ക് പുറമേയുളള സെസ് വര്‍ധിപ്പിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. അതേസമയം നികുതി വര്‍ധിപ്പിക്കുന്നതിനോട് ധനമന്ത്രിക്ക് താല്‍പര്യക്കുറവുണ്ടെങ്കിലും ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കാനിരക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിവിധ തലങ്ങളില്‍ നിന്ന് നികുതി നിരക്കുകളില്‍ പരിഷ്‌കരണം വേണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. സെസ് മാര്‍ഗം 98,327 കോടി രൂപ മാര്‍ച്ച് 31 ന് മുന്‍പ് പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബജറ്റ് രേഖകളിലൂടെ സര്‍ക്കാരിന്റെ അവകാശവാദം ഉന്നയിക്കുന്നത്.

Comments are closed.