പൊലീസ് സ്റ്റേഷനുകളിലേക്ക് രജിസ്ട്രേഷന് കാലാവധി തീരാന്‍ പോകുന്ന തരം വാഹനങ്ങള്‍ വാങ്ങിയതില്‍ ദുരൂഹത
തിരുവനന്തപുരം: മലിനീകരണത്തോത് കൂടുതലായതിനാല്‍, അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാനാകാത്ത ബിഎസ് 4 ഇനത്തില്‍പ്പെട്ട രജിസ്ട്രേഷന് കാലാവധി തീരാന്‍ പോകുന്ന മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് വാങ്ങിയതിലാണ് ദുരൂഹത. ഈ മാസം 6 നാണ് 202 മാഹേന്ദ്ര ബോലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്.
ഒരു സ്റ്റേഷനില്‍ രണ്ട് ജീപ്പുകളാക്കുന്നതിന്റെ ഭാഗമായാണ് ജീപ്പുകള്‍ വാങ്ങിയതെന്നാണ് പൊലീസ് നിലപാട്. വാങ്ങിയ ജീപ്പുകള്‍ മുഴുവന്‍ കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്റ്റേജ് 4 ജീപ്പുകള്‍. ഇത്തരം വാഹനങ്ങള്‍ മാര്‍ച്ച് 31 വരെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് 6 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുന്നത്. കൈവശമുള്ള ബിഎസ് 4 വാഹനങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ വന്‍തോതില്‍ വില കുറച്ച് വിറ്റഴിക്കുകയാണ്.
കമ്പനിയുടെ സ്റ്റോക്ക് തീര്‍ക്കാനാണോ പൊലീസ് വന്‍ തോതില്‍ ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിയതെന്ന സംശയമാണ് ബലപ്പെടുന്നത്. അഞ്ചരലക്ഷമാണ് ഒരു വാഹനത്തിനരെ ശരാശരി നല്കിയ വില. വേണമെങ്കില്‍ ഇപ്പോള്‍ തന്നെ വിപണയില്‍ ഉള്ള ബിഎസ് 6 വാഹനങ്ങള്‍ പോലീസിന് വാങ്ങാമായിരുന്നു. അതേ സമയം വാഹനം വാങ്ങാനായി കേന്ദ്ര സംസ്ഥാന ഫണ്ടില്‍ നിന്നും അനുവദിച്ച തുക മാര്‍ച്ച് അവസാനം മുമ്പ് ചെലവഴിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Comments are closed.