തെരഞ്ഞെടുപ്പ് തോല്‍വി : പ്രചാരണ സമയത്ത് സമ്മാനിച്ച പണവും സാരകളും തിരികെ നല്കാന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി
നിസാമാബാദ് : തെലങ്കാനയിലെ നിസാമാബാദില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാര്‍ക്ക് പ്രചാരണ സമയത്ത് സമ്മാനിച്ച പണവും സാരകളും തിരികെ നല്കാന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പാസം നിര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് ജനങ്ങളോട് താന്‍ നല്കിയ സമ്മാനങ്ങള്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടത്.
പാസം നിര്‍സിംലുവിന് ഏഴ് വോട്ടുമാത്രമാണ് ലഭിച്ചത്. 98 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിജയിക്ക് 79 വോട്ട് ലഭിച്ചു. മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാര്‍ക്കെല്ലാം ഓരോ സാരിയും ഇതിന് പുറമേ ഓരോ വോട്ടിനും മൂവായിരം രൂപയും മദ്യവും ഉള്‍പ്പെടെ നര്‍സിംലു നല്‍കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഈ സ്ഥാനാര്‍ത്ഥി പദയാത്ര സംഘടിപ്പിക്കുകയും വോട്ടര്‍മാരുടെ വീടുകളിലെത്തി താന്‍ തന്ന സമ്മാനങ്ങളും തിരിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സമ്മാനമായി പണം സ്വീകരിച്ച ചില ആളുകള്‍ ആ പണത്തില്‍ കുറച്ചൊക്കെ തിരിച്ചു നല്കി. എന്നാല്‍, മറ്റു ചിലര്‍ ഒന്നും നല്കാന് തയ്യാറായിരുന്നില്ല.
Comments are closed.