യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് വന്‍ പരാജയം
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡ് നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു.
അത്ലറ്റികോയോടെ ഹോം ഗ്രൗണ്ടായ മെട്രൊപൊളിറ്റാനോയില്‍ സോള്‍ നിഗ്വസാണ് അത്ലറ്റികോയുടെ ഏകഗോള്‍ സ്വന്തമാക്കിയത്. എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ബൊറൂസിയ മുന്നേറിയത്. എന്നാല്‍ നെയ്മറിന്റെ വകയായിരുന്നു പിഎസ്ജിയുടെ ഏകഗോള്‍. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിന്റെ മൂന്ന് ഗോളുകളും. 69ാം മിനിറ്റിലായിരുന്നു നോര്‍വീജിയന്‍ താരത്തിന്റെ ആദ്യഗോള്‍ വന്നത്. 77ാം മിനിറ്റില്‍ ഹാളണ്ട് തിരിച്ചടിച്ചു. മഞ്ഞകാര്‍ഡ് കണ്ടതിനാല്‍ രണ്ടാം പാദത്തില്‍ മാര്‍കോ വെരാറ്റി ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുന്നത്.
Comments are closed.